കണ്ണൂർ: ആശ പ്രവർത്തകരോട് പിണറായി വിജയന് പുച്ഛം, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് പരിഹാസം, അലവലാതി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് അവജ്ഞ, സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സാംസ്കാരിക മന്ത്രിക്ക് ആക്ഷേപം. ഇവരെയൊക്കെ പൊക്കിപ്പിടിച്ചു കൊണ്ടു പാടി നടക്കുന്ന പീറച്ചെങ്കൊടി പാർട്ടിക്ക് ഓക്കാനം. എന്തുകൊണ്ട്? അതിൻ്റെ ചരിത്രമറിയാൻ വായിക്കുക. ആശഎന്ന് സാധാരണ പറയുന്ന അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്
(ASHA -Acredited Social Health Activist) എന്ന പ്രവർത്തക പദ്ധതി
2005 ൽ ഡോ. മൻമോഹൻസിങ് സർക്കാർ ആരംഭിച്ച ഒരു സേവന പദ്ധതിയായിരുന്നു.
2007ൽ ഇത് കേരളത്തിൽ വന്നു എങ്കിലും വേലിക്കകത്തെ ശങ്കരൻ അച്ചുതാനന്ദൻ എന്ന് പേരുള്ള ഒരു ചെങ്കൊടി മുഖ്യമന്ത്രിയുടെ സർക്കാർ
2011 വരെ അച്യുതാനന്ദൻ യാതൊരു വേതനവും നൽകാതെ തട്ടിക്കൂട്ട് പരിപാടിയാക്കി ഇതിനെ മാറ്റി.എന്നാൽ
2012 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോൾ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായ അടൂർ പ്രകാശ് ആണ് ആദ്യമായി 500 രൂപ ഓണറേറിയം ബജറ്റിൽ പ്രഖ്യാപിച്ച് പദ്ധതിയിലെ പ്രവർത്തകർക്ക് നൽകിയത്. അപ്പോൾ കേന്ദ്ര ഗവൺമെന്റ് 100 രൂപ ഇൻസെന്റീവ് അനുവദിച്ചു.
അതിനുശേഷം 2016 ൽ 2000 രൂപയാക്കി ബജറ്റിൽ വക ഇരുത്തിയിട്ടാണ് ഉമ്മൻചാണ്ടി സർക്കാർ ഇറങ്ങിയത്.അന്നൊക്കെ ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരുന്നു ആശമാരുടെ ജോലി സമയം. എന്നാൽ 2017 ൽ അന്നത്തെ ആരോഗ്യ മന്ത്രിയായ ശ്രീമതി ടീച്ചർ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച 2000 രൂപയ്ക്ക് പല മാനദണ്ഡങ്ങൾ ചേർത്ത് അതുകൂടി ചേർത്താണ് ഓണറേറിയം നൽകിയത്. പക്ഷെ 2019 ൽ 2000 രൂപ കൂടി വർദ്ധിപ്പിച്ചു. അങ്ങനെ 4000 രൂപയായി. 2020 മുതലാണ് ആശന്മാരുടെ ജോലി സമയം രാവും പകലും എന്ന നിലയിലേക്ക് മാറി. 2020 ഡിസംബറിൽ കോവിഡ് അലവൻസ് 1000 രൂപ നൽകി. 2021 ഡിസംബറിൽ കോവിഡ് അലവൻസ് 1000 രൂപ നിർത്തി.
2022 ൽ കേന്ദ്ര ഗവൺമെന്റിന്റെ സർക്കുലർ മാനദണ്ഡങ്ങളോടു കൂടി ഫിക്സഡ് ഇൻസെന്റീവ് 2000 രൂപയാക്കി അനുവദിച്ചു. അത് പിന്നീട് 6000 രൂപയായി.
2023 ൽ കേരള ഗവൺമെന്റ് 6000 രൂപയും, കേന്ദ്രം 2000 രൂപയും നൽകി. 2024 ൽ 1000 കേരളം കൂട്ടി, 6000 രൂപ 7000 രൂപയായി.
അതിനു ശേഷം 2024 ഒക്ടോബറിൽ കേന്ദ്രം പുതിയ സർക്കുലർ ഇറക്കുകയും 1000 രൂപ കൂട്ടുകയും ചെയ്തു.
2025 ഫെബ്രുവരിയിൽ സിഐടിയു കാർ സമരം നടത്തുകയും അതിൽ പ്രകാരം ഓണറേറിയത്തിന്റെ 10 മാനദണ്ഡത്തിൽ. ഏതെങ്കിലും അഞ്ച് ചെയ്താൽ മതിയെന്ന് സർക്കുലർ വന്നു.
എന്നാൽ മാർച്ച് 17 ന് ഓണറേറിയത്തിന്റെ മാനദണ്ഡങ്ങൾ എല്ലാം എടുത്തു കളഞ്ഞ് സർക്കുലർ ഇറക്കി പിണറായി സർക്കാർ. എന്നാൽ ഈ ഹോണറേറിയത്തിന്റെ നിബന്ധനകൾ എല്ലാം കേന്ദ്രം നൽകുന്ന ഇൻസെന്റീവിലേക്ക് ചേർത്ത് പിണറായി സർക്കാർ ദ്രോഹിച്ചു. അതോടൊപ്പം ഫിക്സഡ് ഇൻസെന്റീവായ 2000 രൂപയോടൊപ്പം പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിൽ 500 രൂപയും കൂടി ആകെ 2500രൂപ ലഭിച്ചാലേ ആശക്ക് 7000 രൂപ ഓണറേറിയം ലഭിക്കുകയുള്ളു എന്നൊരു പാര കൂടി മഹനായ പിണറായി മുതലാളിയുടെ സർക്കാർ തീരുമാനിച്ചു. കൂടാതെ 1000 രൂപയാണ് ഇൻസെന്റിവ് ലഭിക്കുന്നതെങ്കിൽ 3500 രൂപയെ ഓണറേറിയം ലഭിക്കുകയുള്ളു എന്നും പ്രസ്തുത ഉത്തരവിൽ ചേർത്താണ് പിഎസ് സി ഡയറക്ടർമാർക്ക് 3.7 ലക്ഷമാക്കി ശമ്പളമുയർത്തിയി തൊഴിലാളി വർഗ പിണറായി വിജയൻ അടങ്ങിയുള്ളൂ.
നിലവിൽ ഉള്ള ഉത്തരവിന് പുറമേ ധാരാളം ജോലികൾ ആശമാർ ചെയ്ത് വരുന്നു. പ്രസ്തുത സർക്കുലർ പ്രകാരമുള്ള ഡ്യൂട്ടി ചെയ്തിട്ടും ഒരു പണിയുമെടുക്കാത്ത ഉദ്യോഗസ്ഥരുടെ മനോഭാവത്തിനും സൗകര്യത്തിനുമസരിച്ചാണ് വേതനം എന്നതാണ് സ്ഥിതി.
സാമൂഹികാരോഗ്യ പ്രവർത്തനത്തിനായി ഓരോ പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 18 നും 25നും ഇടയിൽ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഉണ്ട്. വാർഡ് ഒന്നിന് ഒരു ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ നിയമിക്കപ്പെട്ടിട്ടുള്ള നാടാണിത്. 65000 രൂപ വരെയാണ് സർക്കാർ ഇവർക്ക് മാസാമാസം ശമ്പളമായി നൽകുന്നത്. താൽക്കാലിക വേതനം അടിസ്ഥാനത്തിലും നിയമനം നടത്തിയിട്ടുണ്ട്. പ്രതിമാസം 15 ലക്ഷത്തിൽ അധികം രൂപയാണ് ഓരോ പഞ്ചായത്തിലും ഈ സാമൂഹികാരോഗ്യ വിഭാഗത്തെ തീറ്റിപ്പോറ്റുന്നതിന് സർക്കാർ ശമ്പളമായി നൽകുന്നത്. അവർ എന്ത് പണി ചെയ്യുന്ന എന്ന് സർക്കാരിന് പൊതുജനത്തോട് വിശദീകരിക്കാൻ സാധിക്കുമോ? എന്താണവർ ചെയ്യുന്ന ജോലി? മാസത്തിലൊന്ന് കിടപ്പു രോഗികളേയും വയോജനങ്ങളേയും പോയി കണ്ട് പ്രഷർ, ഷുഗർ രോഗങ്ങൾ കണക്കാക്കും. ആശ പ്രവർത്തകർ കുന്നും മലയും മഴയത്തും വെയിലത്തും കയറിയിറങ്ങി നടന്ന് സ്വരൂപിക്കുന്ന ഡാറ്റ ഓസിൽ ഇരന്നു വാങ്ങി സർക്കാരിന് കൈമാറും. ബാക്കി സമയം ചുമ്മാ വട്ടത്തിലിരുന്ന് സൊറ പറഞ്ഞു തീർക്കും. കഴിഞ്ഞു. എന്നിട്ടാണ് വിജയൻ വീണ വായനയുമായി പുഛിച്ചു നടക്കുന്നത്. ശിവൻകുട്ടിയെ പോലെ എരണം കെട്ട നശൂലങ്ങൾ മന്ത്രി കസേരയിലിരുന്ന് വൃത്തികെട്ട തൊള്ള തുറന്ന് അമേദ്യം ചർദ്ദിച്ചു വാരിയെറിയുന്നത്. ജീവിത കഷ്ടപ്പാടുകൾ ഞെരിക്കുന്ന മനസ്സോടെ പ്രതിഷേധിച്ച് തലവടിച്ച ആശമാരേ പരിഹസിച്ച് ശിവൻകുട്ടിയെന്ന ശൂല പിടിച്ച വികട മന്ത്രി പുംഗവൻ പറഞ്ഞത് മുടിയെല്ലാം കേന്ദ്രത്തിലോട്ട് അയച്ചുകൊടുക്കാമെന്നാണ്. സെക്രട്ടറിയേറ്റിന് ചുറ്റും തൂറിക്കൂട്ടി സമരം ചെയ്ത പാർട്ടിയിൽ പ്രട്ട ഈ മരത്തലയനൊക്കെയാണ് മന്ത്രി എന്നതുകൊണ്ട് തല വടിച്ചു കൊടുത്ത മുടിയല്ലേ കേറ്റി വിടുമെന്ന് പറഞ്ഞുള്ളൂ എന്ന് പറഞ്ഞ് ഏത് സാംസ്കാരിക ചൊറിയൻ മന്ത്രിക്കും ഇരുന്ന് പല്ലിളിക്കാം. മരഞ്ചാടി കാര്യമായി വാ പൊളിച്ചിട്ടില്ല ഇതുവരെ. അതിൽ ആശ്വസിക്കുക.
Before you laugh at the greatness of the Shivankuttys who walk around to collect all the stolen goods, understand why the ASHA workers are protesting.